മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം തൊണ്ടിസഹിതം കള്ളനെ പിടികൂടി നാട്ടുകാര്‍
പടിഞ്ഞാറത്തറയില്‍ തൊണ്ടിസഹിതം കള്ളനെ പിടികൂടി നാട്ടുകാര്‍ പോലിസിനു കൈമാറി.ആലക്കോട് സ്വദേശി കുരുമുളക് കങ്കച്ചന്‍ എന്ന മാത്യുവിനെയാണ് നാട്ടുകാര്‍ പോലിസിന് കൈമാറിയത്.പടിഞ്ഞാറത്തറ എം സോണ്‍ എന്ന മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും 72000 രൂപ വിലവരുന്ന 10 മൊബൈലുകള്‍,2200 രൂപ വിലവരുന്ന 3 വാച്ചുകള്‍,5000 രൂപ എന്നിവ മോഷ്ടിച്ച തങ്കച്ചനെ (മാത്യു 50) ആണ് നാട്ടുകാര്‍ പിടികൂടി പോലിസിനു കൈമാറിയത് .പുലര്‍ച്ചെ മോഷണത്തിന് ശേഷം തങ്കച്ചന്‍ അവിചാരിതമായി നാട്ടുകാരുടെ കയ്യില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്പെക്ടര്‍ ജയനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലും,കര്‍ണ്ണാടകയിലും ഇയ്യാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്. പല തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.