ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടം റവന്യുവകുപ്പ് പൊളിച്ചുനീക്കി

0

സുല്‍ത്താന്‍ ബത്തേരിയില്‍ റവന്യുഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടം റവന്യുവകുപ്പ് പൊളിച്ചുനീക്കി. ഫെയര്‍ലാന്റ് ഭൂമിയിലെ കയ്യേറ്റമാണ് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചത്. ഒളിമ്പ്യന്‍ ഗോപിക്ക് സര്‍ക്കാര്‍ നീക്കി വെച്ച ഭൂമിലാണ് കയ്യേറ്റം നടന്നത്.പ്രദേശത്ത് വ്യാപകമയി കയ്യേറ്റം ഉണ്ടന്നും വരും ദിവസങ്ങളില്‍ ഉത്തരവ് പ്രകാരം ഒഴിപ്പിക്കുമെന്നുമാണ് റവന്യുവകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.റവന്യു വകുപ്പ് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത് നിയമാനുസൃതമായി നടപടികള്‍ പൂര്‍ത്തിയാക്കിയാണന്നും തഹസില്‍ദാര്‍ അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ് താലൂക്ക് ആശുപത്രിക്ക് എതിര്‍വശം സ്വകാര്യവ്യക്തി റവന്യുഭൂമി കയ്യേറി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിടമാണ് റവന്യുവകുപ്പ് പൊളിച്ചുനീക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് പൊലിസുമായെത്തിയാണ് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറുടെ നേതൃത്വത്തുള്ള സംഘം കയ്യേറ്റം ഒഴിപ്പിച്ചത്. പ്രദേശത്തെ 25 സെന്റ് റവന്യുഭൂമി കയ്യേറി 200 ചതുരശ്ര അടിയോളം വലിപ്പുമുള്ള കടകമുറികളും സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്നു. ശേഷിക്കുന്ന ഭൂമി വേലികെട്ടി മൂന്ന് കഷ്ണങ്ങളായി തിരിച്ചിരുന്നു. ഇതാണ് ജെസിബിയുമായെത്തി പൊളിച്ചുനീക്കുകയായിരുന്നു. ഇത് ആരുടെ കൈവശമാണന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് റവന്യുവകുപ്പ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൈവശക്കാരനെ കണ്ടെത്തി പിഴ ഈടാക്കുമെന്നും റവന്യുവകുപ്പ് അറിയിച്ചു. രേഖകളൊന്നുമില്ലാതെ കരാര്‍ മാത്രം എഴുതി കൈമറിഞ്ഞുപലരും കൈവശംവെച്ചുവരുന്ന ഭൂമിയാണിത്. ഇതില്‍ ഒളിമ്പ്യന്‍ ഗോപിക്ക് വീടുവെക്കാന്‍ സംസ്ഥാന സര്‍്ക്കാര്‍ വാഗ്ദാനം ചെയ്ത പത്ത് സെന്റ് സ്ഥലവും ഉള്‍പ്പെടുമെന്നും റവന്യുഅധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വ്യാപകമയി കയ്യേറ്റം ഉണ്ടന്നും വരും ദിവസങ്ങളില്‍ ഉത്തരവ് പ്രകാരം ഒഴിപ്പിക്കുമെന്നുമാണ് റവന്യുവകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. റവന്യു വകുപ്പ് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത് നിയമാനുസൃതമായി നടപടികള്‍ പൂര്‍ത്തിയാക്കിയാണന്നും തഹസില്‍ദാര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!