ഭാരത് മാല പദ്ധതി : സ്വാഗതം ചെയ്യേണ്ടത് ആസ്പിരേഷനല്‍ കൂട്ടായ്മ
ഭാരത് മാല പദ്ധതി ബദല്‍ പാതയല്ലെന്നും വയനാട്ടിലൂടെ വരാന്‍ പോകുന്ന പുതിയൊരു ദേശീയപാതയാണെന്നും എല്ലാ വയനാട്ടുകാരും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യേണ്ടതാണെന്നും മാനന്തവാടി ആസ്പിരേഷനല്‍ കൂട്ടായ്മ വിലയിരുത്തി.നിലവിലുള്ള ദേശീയ പാത 766 ന് ബദലായി പുതിയൊരു പാത വരുന്നു എന്നും അത് അനുവദനീയമല്ലെതും ഉള്ള ചില അഭിപ്രായങ്ങള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും സ്പന്ദനം ഓഫിസില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെ ഒരു റോഡു പോലും വികസിപ്പിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കില്ല എന്ന കര്‍ണാടക വനം – ടൂറിസം മന്ത്രിയുടെ സമീപകാല പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പുതിയ ദേശീയ പാതക്കു വേണ്ടിയുള്ള പരിശ്രത്തില്‍ എല്ലാ വയനാട്ടുകാരും ഒറക്കെട്ടായി നില്ക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.ഡോ. ഗോകുല്‍ദേവ് അധ്യക്ഷനായി.ഷിനോജ് കെ.എം,ഇബ്രാഹിം കെപ്പാണി, ബാബു ഫിലിപ്പ്. കെ , മുസ്തഫ , മനു മത്തായി, മാത്യു പി.കെ., ജോണ്‍ പി.സി. എന്നിവര്‍ സംസാരിച്ചു