വിന്റേജ് വാഹന രജിസ്‌ട്രേഷന് ഇനി പുതിയ സംവിധാനം

0

 

രാജ്യത്ത് വിന്റേജ് അഥവാ ക്ലാസിക് വാഹനങ്ങളുടെ രജിസട്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്റേജ് വാഹനങ്ങള്‍ക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ വിന്റേജ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങള്‍ 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യത്തെ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോര്‍ വെഹിക്കിള്‍സ് ആയി പരിഗണിക്കുക. ഇവ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത വാഹനങ്ങളും ആയിരിക്കണം. അന്നത്തെക്കാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ചേസിസ്/ ബോഡി ഷെല്‍/ എഞ്ചിന്‍ എന്നിവയില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെ കാര്യമായ ഓവര്‍ഹോള്‍ ഇല്ലാത്ത വാഹനങ്ങള്‍ മാത്രമേ വിന്റേജ് ആയി പരിഗണിക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

രജിസ്‌ട്രേഷനായുള്ള എല്ലാ അപേക്ഷകളും ജഅഞകഢഅഒഅച വെബ്‌സൈറ്റിലൂടെ നല്‍കണം. രജിസ്‌ട്രേഷന്‍ നമ്പറില്‍ ഢഅ എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേര്‍ക്കും. പുതിയ നിയമപ്രകാരം, പുതിയ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് ഉടമയ്ക്ക് ഒരു കാറിന് 20,000 രൂപ ചെലവാകും, സര്‍ട്ടിഫിക്കറ്റ് 10 വര്‍ഷത്തേക്ക് സാധുവായിരിക്കും. ഈ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 5,000 രൂപ നല്‍കണം.

മാത്രമല്ല, ക്ലാസിക്, വിന്റേജ് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പുതിയ വാഹനങ്ങള്‍ക്കും ലഭിക്കുന്ന 10 അക്ക ആല്‍ഫ ന്യൂമെറിക് ഫോര്‍മാറ്റില്‍ പുതിയ രജിസ്‌ട്രേഷന്‍ പ്രദര്‍ശിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!