സ്വാന്തന സ്പര്‍ശവുമായി സഞ്ചരിക്കുന്ന ആതുരാലയം

0

പുല്‍പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നവംബര്‍ 1 മുതല്‍ നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് ഒരു സ്വാന്തന സ്പര്‍ശം സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്കായുള്ള സര്‍വേ പ്രവര്‍ത്തനം സുരഭിക്കവല വയോജന ഹാളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയുടെ ഭാഗമായാണ് സര്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലേയും അഞ്ച് മേഖലകളായി തിരിച്ച് വയോജനങ്ങളായ രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിലാണ് ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മാസത്തിലും ഈ സെന്ററുകളില്‍ രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും മരുന്നുകളും നല്‍കുന്ന പദ്ധതി ജില്ലയിലാദ്യമായി പനമരം ബ്ലോക്കിലാണ് നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സര്‍വേ ക്യാമ്പ് ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ മേഴ്‌സി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഡോ.അപര്‍ണ്ണ, മണി ഇല്യമ്പത്ത്, ഗ്രാമപഞ്ചായത്തംഗം റഷീത പ്രതീഷ്, മാത്യു ഉണ്ണ്യാപള്ളി, മാത്തു മാര്‍ത്താട്ട്, ത്രേസ്യാമ്മ, ഗ്രേസി, സുജാദേവി, ഗീത, മേരി സ്‌കറിയ, മിനി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!