5 കര്‍ഷകര്‍ക്ക് കറവപശുക്കളെ നല്‍കി
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന മാനന്തവാടി ക്ഷീരോത്പാദപക സഹകരണ സംഘത്തിലെ 5 കര്‍ഷകര്‍ക്ക് തളിപ്പറമ്പ് പെരിഞ്ചനൂര്‍ സംഗീതസഭ കറവപശുക്കളെ നല്‍കി. മാനന്തവാടി ക്ഷീരോത്പാദകസംഘത്തിന്റെ നേതൃത്വത്തിലാണ് കറവപശുക്കളെ നല്‍കിയത്. പെരുവക സ്വദേശിനി ഷീജ, മക്കിക്കൊല്ലിയിലെ സേവ്യറും കുടുംബവും, പഞ്ചാരക്കൊല്ലിയിലെ വിനോദിനി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരിയായ ലീല തുടങ്ങിയവര്‍ക്കാണ് കറവപശുക്കളെ നല്‍കിയത്. വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ പെരിഞ്ചനൂര്‍ സംഗീതസഭ നല്‍കിയ പശുക്കളെ മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് കര്‍ഷകര്‍ക്ക് കൈമാറി. ക്ഷീരസംഘം ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.