കര്‍ണ്ണാടകയില്‍ സ്‌കൂള്‍ തുറന്നു: 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം
കര്‍ണാടകയില്‍ സ്‌കൂള്‍ പഠനം പുനരാരംഭിച്ചു. 9,10,11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കര്‍ണ്ണാടകയില്‍ സ്‌കൂള്‍ പഠനം പുനരാരംഭിച്ചത്. ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ അനുവദിക്കുന്നുള്ളൂ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണെമെന്ന് നിര്‍ദ്ദേശമുണ്ട്. സ്‌കൂള്‍ അധ്യയനം പുനരാരംഭിച്ച കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ ‘ഹാപ്പി’ ആണെന്ന് അധ്യാപകരുടെ സാക്ഷ്യപ്പെടുത്തല്‍.
ഏറെ കാലത്തിനു ശേഷം വിദ്യാലയത്തിന്റെ പടികയറിയ വിദ്യാര്‍ത്ഥികള്‍ പുതിയ ഊര്‍ജ്ജത്തോടെയാണ് പഠനം നടത്തുന്നതന്ന് അധ്യാപകര്‍. ‘സ്‌കൂളില്‍ തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും സുഹൃത്തുക്കളെ എന്നും കാണാന്‍ കഴിയുമെന്നും ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.
സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയാണ് ക്ലാസ് റൂം പഠനം ആരംഭിച്ചിട്ടുള്ളത്. ഇതുവരെ കുത്തിവയ്പ് എടുക്കാത്ത രക്ഷിതാക്കള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.