വാക്സിന്‍ വിതരണം നിര്‍ത്തുമെന്ന് വ്യാജപ്രചരണം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വന്‍തിരക്ക്
വാക്‌സിന്‍ വിതരണം നിര്‍ത്തുമെന്ന് വ്യാജപ്രചരണത്തെ തുടര്‍ന്ന് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ വന്‍തിരക്ക്.സോഷ്യല്‍ മീഡിയയിലൂടെ വാക്‌സിന്‍ വിതരണം ഇന്ന് അവസാനിക്കുമെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.തുടര്‍ന്നാണ് നിരവധിപേര്‍ വാക്‌സിന്‍ എടുക്കാനായി ഇവിടേക്ക് എത്തിയത്.വാക്‌സിന്‍ വിതരണം നിര്‍ത്തുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ ദിവസവും വാക്‌സിന്‍ വിതരണം ഉണ്ടാകുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ടോക്കണ്‍ നല്‍കി വാക്‌സിന്‍ വിതരണം പുനരാരംഭിച്ചു.
ആശുപത്രിയിലേക്ക് രോഗികള്‍ക്കും ജീവനക്കാര്‍ക്കും വാഹനത്തില്‍ എത്താന്‍ പോലും പറ്റാത്ത അവസ്ഥയായി.
ഇതോടെ ഒപി പ്രവര്‍ത്തനവും ആശുപത്രിയിലെ മറ്റ് പ്രവര്‍ത്തനങ്ങളും താളംതെറ്റിച്ചു.ആശുപത്രിയുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു അറിയിപ്പും നല്‍കിയിട്ടില്ല എന്നും ദയവുചെയ്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും, ഇനി എല്ലാ ദിവസവും വാക്സിന്‍ ഉണ്ടാകുമെന്നും കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് വ്യക്തമാക്കിയതോടെ കുറെ ആളുകള്‍ പിരിഞ്ഞു പോയിട്ടുണ്ടെങ്കിലും വ്യാജപ്രചരണങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്ന ആളുകള്‍ പിന്നീടും ക്യൂവില്‍ തന്നെ നിന്നു.പിന്നീട് വെള്ളമുണ്ട പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.