പഞ്ചായത്ത് തീരുമാനം അപലപനീയം – കെ പി എസ് ടി എ

0

 

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകരെ നിര്‍ബന്ധിത ഭവന സന്ദര്‍ശനത്തിനും വിവരശേഖരണത്തിനും നിയോഗിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ കെപിഎസ് ടി എ മാനന്തവാടി സബ് ജില്ല കമ്മറ്റി മാനന്തവാടി എഇഒയെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തി.കെ പി എസ് ടി എ സംസ്ഥാന സമിതിയംഗം എം പ്രദീപ് കുമാര്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജോസ് മാത്യു,വൈസ് പ്രസിഡന്റ് ബിജു.കെ.ജി, ഉപജില്ലാ സെക്രട്ടറി മുരളീ ദാസ് ,പ്രസിഡന്റ് വനജ കെ ,വൈസ് പ്രസിഡന്റ് ഷിനു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.ഓരോ വിദ്യാലയത്തിലെയും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയങ്ങള്‍ വഴി പഞ്ചായത്തില്‍ ലഭ്യമാണെന്നിരിക്കെ, കോവിഡ് ഏറെ രൂക്ഷമായ അവസരത്തില്‍ വിദ്യാഭ്യാസ മേലധികാരികളുടെ യാതൊരു ഉത്തരവും നിര്‍ദ്ദേശവുമില്ലാതെ കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ സംഘടന ശക്തിയുക്തം എതിര്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!