ഉദ്ഘാടനവും ധനസഹായ വിതരണവും നടത്തി
കോട്ടത്തറ ഇന്ദിരാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും രോഗികള്‍ക്കുള്ള ധനസഹായ വിതരണവും കല്‍പ്പറ്റ നിയോജക മണ്ഡലം എം’.എല്‍.എ അഡ്വ. ടി സിദ്ധിഖ് നിര്‍വ്വഹിച്ചു. ഇന്ദിരാജിയുടെ ഫോട്ടോ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രനീഷ് അനാഛാദനം ചെയ്തു.നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായ വിതരണവും നടത്തി.ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് മധു പി എസ് അദ്ധ്യക്ഷനായി. സി സി തങ്കച്ചന്‍,പി എല്‍ ജോസ് ,ടി ഇബ്രാഹിം,സി കെ ഇബ്രായി,വിന ശോഭന കുമാരി, കെ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.