കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.ടി സിദ്ദീഖ് എംഎല്‍എ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കേയംതൊടി മുജീബ്, സി.കെ ശിവരാമന്‍, എ.പി ഹമീദ്, കെ സുഗതന്‍, കെ സദാനന്ദന്‍, വി പ്രസന്നകുമാര്‍, ദിനേശന്‍, ഇ ഹൈദ്രു, സഹകരണ വകുപ്പ് ജോ. ഡയറക്ടര്‍ പി സജീര്‍, കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ലോഗോ ഡിസൈനര്‍ വി ജെ അഭിനന്ദിന് മൊമന്റോ നല്‍കി ആദരിച്ചു.