നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പ്പാദക കമ്പനികള്‍ ചേര്‍ന്ന് ഓണത്തോടനുബന്ധിച്ച് വയനാടന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പൈസ് ബോക്‌സ് പുറത്തിറക്കി. കല്‍പ്പറ്റയില്‍ നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജിഷ വടക്കുംപറമ്പില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.വയനാട്ടിലെ സുഗന്ധ വ്യഞ്ഞ്ജനങ്ങളായ ഗ്രാമ്പു, കുരുമുളക്, ഏലം, ജാതിക്ക, ജാതിപത്രി, വയനാടന്‍ മഞ്ഞള്‍ പൊടി എന്നിവയും കാപ്പി ,ഗ്രീന്‍ ടീ എന്നിവയും ഉള്‍കൊള്ളിച്ചാണ് വയനാടന്‍ സ്‌പൈസ് ബോക്‌സ് എന്ന പേരില്‍ കോര്‍പ്പറേറ്റ് ഗിഫ്റ്റ് പാക്ക് തയ്യാറാക്കിയിട്ടുള്ളത്.
വേവിന്‍ കാര്‍ഷികോല്‍പ്പാദക കമ്പനി ചെയര്‍മാന്‍ എം.കെ. ദേവസ്യ, വേഗ്രീന്‍ എഫ്.പി.ഒ. സി.ഇ.ഒ. ജോസ് സെബാസ്റ്റ്യന്‍ ,കേരള എഫ്. പി.ഒ. കണ്‍സോര്‍ഷ്യം പ്രസിഡണ്ട് സാബു പാലാട്ടില്‍, സെക്രട്ടറി സി.വി.ഷിബു, വേവിന്‍ എഫ്. പി.ഒ. സി.ഇ.ഒ. ജിനു തോമസ്, കെ.ജെ.ജോസ്, പി.കെ. ജോബി, പോള്‍ പി.ചെറിയാന്‍, എന്നിവര്‍ സംബന്ധിച്ചു.