നിരവധി വര്‍ഷങ്ങളായി ഏക്കര്‍ കണക്കിന് പാട ശേഖരത്ത് നെല്‍ കൃഷി നടത്തി മാതൃകയായ യുവ കര്‍ഷകന്‍ ഷബ്‌നാസ് തോട്ടുങ്കലിനെ കര്‍ഷക ദിനത്തില്‍ യൂത്ത് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. പനമരം ടൗണ്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയാണ് ആദരവ് സംഘടിപ്പിച്ചത്. പ്രതിസന്ധിയുടെ കാലഘട്ടത്തിലും കൃഷിയെ കൈവിടാതെ നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത ഷബ്‌നാസ് ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുക കൂടിയാണ് ചെയ്യുന്നത്. ഈ യുവ കര്‍ഷകന്‍ പുതിയ കാല ഘട്ടത്തില്‍ വലിയ മാതൃക തന്നെയാണെന്ന് ചടങ്ങ് ഒന്നടങ്കം അഭിപ്രായപ്പെട്ടു.മുതിര്‍ന്ന കര്‍ഷകന്‍ സി. വി ആലി സഹിബാണ് പുരസ്‌കാരം കൈമാറിയത്.
യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തൊട്ടുങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി അസ്മത്ത് പി. കെ ഉദ്ഘാടനം ചെയ്തു. സി വി ആലി സാഹിബിനെ കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് വി അസൈനാര്‍ ഹാജി പൊന്നാട അണിയിച്ചു. വാര്‍ഡ് മെമ്പര്‍ കെ ടി സുബൈര്‍, മുസ്ലിം ലീഗ് ഭാരവാഹികളായ അത്താണി സലീം, സാദിഖ് ബി കെ, വി മുഹമ്മദ്, സൗബാന്‍ പി. കെ, റിയാസ് നിസാര്‍ എം, എസ് റ്റി യു പ്രസിഡന്റ് റിയാസ് തിരുവാള്‍, ഗദ്ധാഫി കെ ടി, എം അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post