സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.

0

സംസ്ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും കുതിപ്പ് ആരംഭിച്ചു. രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്.രാജ്യത്ത് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.അതേസമയം പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തില്‍ മൂന്ന് രൂപ കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റാണ് നിയമസഭയില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അവതരിപ്പിച്ച്. തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!