ജൂനിയര്‍ ബോയ്‌സ് 400 മീറ്ററില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പനമരം ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി വിനായക്. കഴിഞ്ഞ വര്‍ഷം 200,400,800, എന്നീ ഹീറ്റ്‌സ് ഇനത്തില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും 200 ല്‍ മൂന്നാം സ്ഥാനം മാത്രമാണ് വിനായകന് ലഭിച്ചത്. നാളെ 200,800 ല്‍ മത്സരത്തിനിറങ്ങുന്ന വിനായകനില്‍ സ്‌കൂളിന് പ്രതീക്ഷയേറെയുണ്ട്. പനമരം ആറ്റുപറമ്പില്‍ ഭാസ്‌കര്‍ ബീന ദമ്പതികളുടെ മകനാണ് വിനായക്.