സംസ്ഥാനത്ത് നടക്കുന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്ട്. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പാണ് നടന്നതെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കെ.ആര്‍. ഷിനോജ്, ബിനീഷ് കുമാര്‍, ഇ.ശിവദാസന്‍ , ശാന്തകുമാരി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ത്രിതല പഞ്ചായത്തുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് സി.പി.എം.നേതൃത്വം നല്‍കുകയാണ്. ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് തട്ടിപ്പിനു പിന്നില്‍.ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ട് നിയമസഭയില്‍ എല്‍.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ ഒരു പ്രതിനിധി പോലും പ്രതികരിക്കാത്ത് നാണകേടാണ്. ഇകാര്യത്തില്‍ രണ്ട് മുന്നണികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇപ്പോള്‍ നടത്തുന്ന ക്രൈബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും പട്ടികജാതികാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയണമെന്നും ഷാജുമോന്‍ വട്ടേക്കാട്ട് പറഞ്ഞു