എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിച്ചു
നെന്മേനി മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന്‍, മണ്ഡലം പ്രസിഡന്റ് സി.റ്റി ചന്ദ്രന്‍, ഷീല പുഞ്ചവയല്‍, റ്റിജി ചെറുതോട്ടില്‍, ജയ മുരളി, കെ കെ പോള്‍സന്‍,രാജേഷ് നമ്പിച്ചാന്‍കുടി, അനന്തന്‍ അമ്പലകുന്ന്, ഗോപി കോളിയാടി, ഉഷ വേലായുധന്‍, ബിന്ദു അനന്തന്‍, ഷമീര്‍ മാളിക, ഷാജി പാടിപറമ്പ്, യു കെ പ്രേമന്‍, സുജാത മോഹനന്‍, അമല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.