വിദ്യാലയങ്ങളിലും വീടുകളിലും ‘ശലഭോദ്യാനം’ പദ്ധതിയുമായി സമഗ്രശിക്ഷ
പൊതു വിദ്യാലയങ്ങളിലും വിദ്യാര്‍ഥികളുടെ വീടുകളിലും ‘ശലഭോദ്യാനം’ പദ്ധതിയുമായി സമഗ്ര ശിക്ഷ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകളിലും ശലഭങ്ങള്‍കായി ഉദ്യാനം നിര്‍മിക്കുക.
‘ശലഭോദ്യാനം’ നിര്‍മിക്കുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ നിന്നും സമഗ്ര ശിക്ഷ കേരള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.കെ.യുടെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രധ്യാന അധ്യാപകന്റെ ശുപാര്‍ശയോടെ സെപ്റ്റംബര്‍ 10ന് മുന്‍പായി എസ്.എസ്.കെ.യുടെ സംസ്ഥാന ആഫീസില്‍ നേരിട്ടോ [email protected] എന്ന ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320352.