ജില്ലയില്‍ ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയ പഞ്ചായത്ത് നെന്മേനി.

0

സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനത്തോടെ ജില്ലയില്‍ ഏറ്റവുമധികം വാക്‌സിന്‍ കൊടുത്ത ഗ്രാമ പഞ്ചായത്തായി നെന്മേനി മാറി.31,225 പേര്‍ക്ക് ഫസ്റ്റ് ഡോസും 10,057 പേര്‍ക്ക് സെക്കന്റ് ഡോസും നല്‍കി.23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രവും ചുള്ളിയോട് പ്രാഥമീക ആരോഗ്യ കേന്ദ്രവുമാണുള്ളത്.ഭരണ സമിതിക്കും ആരോഗ്യ വകുപ്പിനുമൊപ്പം ആര്‍ആര്‍ ടി അംഗങ്ങള്‍,കുടുംബശ്രീ, അക്ഷയ,ടീം മിഷന്‍, ലയണ്‍സ് ക്ലബ്ബുകള്‍,ജെസിഐ,സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം പൂര്‍ത്തിയാക്കിയത്.വാര്‍ഡ് തലത്തില്‍ ക്യാമ്പുകള്‍, ട്രൈബല്‍ ക്യാമ്പുകള്‍,മൊബൈല്‍ വാക്‌സിനേഷന്‍ എന്നിവ വഴിയാണ് വാക്‌സിന്‍ നല്‍കിയത്. രേഖകളില്ലാതെ താമസിക്കുന്നവര്‍ക്കായി പ്രത്യേക ഐ ഡി ഉണ്ടാക്കിയും വാക്‌സിന്‍ നല്‍കി.പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍,വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ സുജാത ഹരിദാസ്,ജയ മുരളി, കെ വി ശശി, സെക്രട്ടറി എം വിനോദ് കുമാര്‍,മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.കൃഷ്ണപ്രിയ, ഡോ.കെ സി ഗീത,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ ശിവപ്രകാശ്, കെ യു മഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!