രേഖകളില്ലാതെ കടത്തിയ 35 ലക്ഷം രൂപയോളം പിടികൂടി.

0

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എക്‌സൈസ്,പോലീസ് സംഘം രേഖകളില്ലാതെ കടത്തിയ 35 ലക്ഷം രൂപയോളം പിടികൂടി.കര്‍ണ്ണാടക ഭാഗത്തു നിന്ന് വന്ന കെ.എ 22 എം.ബി 8538 നമ്പര്‍ കാറില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തിയ 34,97500 രൂപ പിടികൂടിയത്. തുടര്‍ന്ന് പണവും,പണം കടത്തിയ ഝാര്‍ഖണ്ഡ് സ്വദേശി അവിനാഷി(36)നെയുംതിരുനെല്ലി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.പരിശോധനയില്‍ തിരുനെല്ലി പോലിസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്ഐ സി.ആര്‍ അനില്‍ കുമാര്‍, എസ്ഐ കെ.എ പൗലോസ്, എഎസ്ഐ.സജി,എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.കെ പ്രഭാകരന്‍,എക്സൈസ് ഓഫിസര്‍ സന്തോഷ് കോബ്രക്കണ്ടി, കെ.രോഹിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!