10 ലിറ്റര്‍ ചാരായവും 1030 ലിറ്റര്‍ വാഷും പിടികൂടി.

0

കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് പരിധിയിലെ കുഴിവയലില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാരായവും,വാഷും, വാറ്റുപകരണങ്ങളും പിടികൂടിയത്.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവ പിടികൂടിയത്.പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായി എക്‌സൈസ് അറിയിച്ചു.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍ കുട്ടി.പി, ഹരിദാദാസന്‍ എം.ബി, ഷിജു പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോഷി, വൈശാഖ്,ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.വൈത്തിരി താലൂക്കിലെ മദ്യം മയകുമരുന്ന് എന്നിവ സംബന്ധിച്ചു പരാതികള്‍ 9400069663 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!