നില്‍പ് സമരം നടത്തി

0

 

വിവിധ ആവശ്യങ്ങളുന്നയ്ച്ച് കലാകാരന്‍മാരുടെ ദേശിയ സംഘടന നന്മമയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നില്‍പ് സമരം നടത്തി.ബത്തേരി സത്വന്ത്രമൈതാനായില്‍ സംഘടിപ്പിച്ച സമരം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രമോദ് എ വണ്‍. അരവിന്ദന്‍ മാസ്റ്റര്‍, മജീഷ്യന്‍ ശശി താഴത്തുവയല്‍, എസ് പ്രസാദ്, പൗലോസ് കുറുമറ്റം, വിശാലാക്ഷി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലയാളം ഓണത്തിന് പ്രത്യേക സഹായം നല്‍കുക, കാലാകാരന്‍മാരുടെ തൊഴിലിടങ്ങള്‍, സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍്ത്തിക്കാന്‍ ്അനുമതി നല്‍കുക, ക്ഷേമനിധിയിയിലേക്ക് തുക വകയിരുത്തി കലാകാരന്‍മാര്‍്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നില്‍പ്സമരം.

Leave A Reply

Your email address will not be published.

error: Content is protected !!