കഞ്ചാവ് വില്‍പ്പനക്കാരനെ പിടികൂടി

0

ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും,പുല്‍പ്പള്ളി എസ്.ഐ ജിതേഷും സംഘവും പുല്‍പ്പള്ളി താഴെ അങ്ങാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവു വില്‍പ്പനക്കാരനെ പിടികൂടി.മേപ്പാടി കെ.ബി റോഡ് പഴയിടത്ത് ഫ്രാഞ്ചി എന്ന കെ.ഫ്രാന്‍സിസ്(50) ആണ് പിടിയിലായത്.ഇയാളില്‍ നിന്നും 225 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്സൈസിലും,പോലീസിലുമായി നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഫ്രാന്‍സിസ്.കബനി പുഴയില്‍ വെള്ളം കയറിയതിനാല്‍ കര്‍ണ്ണാടക ഭാഗത്തേക്ക് കഞ്ചാവിനായി പോകാന്‍ കഴിയാത്തവര്‍ക്ക് പുല്‍പ്പള്ളി ബിവറേജ് പരിസരത്തും മറ്റും കഞ്ചാവ് ബൈരകുപ്പയില്‍ നിന്നും വില്‍പ്പനക്കാര്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഈ രീതിയില്‍ കഞ്ചാവ് വാങ്ങി കല്‍പറ്റയിലേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ ആണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!