സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്
വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18),കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വയനാട് സന്ദര്‍ശിക്കാനായി എത്തിയതായാണ് വിവരം.ഇരുവരെയും വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.