പ്രതിഷേധ സമരം സംഘടിപ്പിച്ചു

0

 

കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത മേഖല സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്‍പില്‍ എഐവൈഎഫ് മാനന്തവാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പ്രതിഷേധ സമരം എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിഖില്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.അജേഷ് കെ ബി അധ്യക്ഷനായിരുന്നു.കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റു തുലയ്ക്കുന്ന കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുമ്പോള്‍ കേരളത്തിലും എഐവൈഎഫ് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതുന്ന നയത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം.മേഖലാ സെക്രട്ടറി ജ്യോതിഷ് വി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!