ഒളിമ്പിക്‌സ് ജാവലിങ് ത്രോ ജേതാവ് നീരവ് ചോപ്രക്കും മറ്റു ഒളിമ്പിക്‌സ് താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് വയനാട് ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ അഭിനന്ദന യാത്ര നടത്തി. ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി വിജയ് പരിപാടി ഉദ്ഘടനം ചെയ്തു. സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ് പരിപാടിയില്‍ അധ്യക്ഷനായിരുന്നു.എ ഡി ജോണ്‍,സജീഷ് മാത്യു,ബിജു പീറ്റര്‍,കെ എം നൗഫല്‍,പി. ലൂയിസ്,റഹീസ് മുണ്ടേരി,പി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.