മേഖലയിലെ അതിരൂക്ഷമായ വന്യമൃഗശല്യംപരിഹരിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി പ്രവര്‍ത്തകര്‍ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.ഫെന്‍സിങ്ങ് ലൈനും ട്രഞ്ചും കാര്യക്ഷമാക്കുക. വന്യമൃഗശല്യം മൂലമുണ്ടായ നഷ്ട പരിഹാരം നല്‍കുക, റെയില്‍വേ ഫെന്‍സിംഗ് നടപ്പാക്കുക, താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് മാന്യമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധരണ.എഐടിയുസി ജില്ലാ സെക്രട്ടറി സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. ബാബുരാജന്‍ അധ്യക്ഷനായിരുന്നു.എസ്.ജി സുകുമാരന്‍,എ എ സുധാകരന്‍,ടി.ജെ ചാക്കോച്ചന്‍ ,വേലായുധന്‍ നായര്‍ ,ടി.ഇ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.