വാര്‍ദ്ധക്യത്തിലും കാര്‍ഷികവൃത്തിയില്‍ സജീവമായിരുന്ന പുല്‍പ്പള്ളി നിരപ്പുതൊട്ടിയില്‍ എം പി മാത്യു (91)വിന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി എം പി അനുശോചിച്ചു. മണ്ണിനെയും കൃഷിയെയും സ്നേഹിച്ചിരുന്ന മാത്യുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്നും മാത്യുവിന്റെ മകന്‍ ബെന്നി മാത്യുവിന് അയച്ച അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കര്‍ഷക ദിനത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് 90 പിന്നിട്ടത്തിന് ശേഷവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദമ്പതികളെക്കുറിച്ചുള്ള ട്വീറ്റ് വൈറല്‍ ആയിരുന്നു. ഈ വര്‍ഷത്തെ രാഹുല്‍ഗാന്ധിയുടെ കലണ്ടറിലും മാത്യുവിനെയും ഭാര്യമേരിയുടെയും ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.
വയനാട്