വീടുകളുടെ താക്കോല്‍ദാനം നടത്തി.

0

പുല്‍പ്പള്ളി കാപ്പിസെറ്റ് പ്രഭാത്കവലയില്‍ ഒരു സന്നദ്ധ സംഘടന സൗജന്യമായി നല്‍കിയ സ്ഥലത്ത് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ നിര്‍വഹിച്ചു. ആദ്യ ഘട്ടമായി നാല് വീടുകളാണ് നിര്‍മ്മിച്ചത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷൈജു പഞ്ഞിത്തോപ്പില്‍ അധ്യക്ഷനായിരുന്നു. വിന്‍സെന്റ് ഡി പോള്‍,രൂപതാ ജനറല്‍ സെക്രട്ടറി ബാബു നമ്പുടാകം,ഓസാനാം ഭവന്‍ സെക്രട്ടറി വിന്‍സെന്റ് ജോണ്‍ വടക്കുംചേരി,ഖത്തര്‍ സന്നദ്ധ സംഘടനാ പ്രതിനിധി വര്‍ഗീസ്,ലീലാമ്മ വിളയാനിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!