ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ നാമജപയാത്ര

0

ശബരിമല ക്ഷേത്രം സംരക്ഷിക്കുക, ആചാരങ്ങള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നാമ ജപയാത്രയിലാണ് ആയിര കണക്കിന് വിശ്വാസികള്‍ പങ്കാളികളായത്. ബത്തേരി മഹാഗണപതി ക്ഷേത്രസമിതി, ബത്തേരിയിലെ വിവിധ ക്ഷേത്രസമിതികളുടെയും, സാമുദായിക സംഘടനകളുടെയും, ഹിന്ദു സംഘടനകളുടെയും സഹകരണത്തോടുകൂടിയാണ് ബത്തേരിയില്‍ നാമജപയാത്ര സംഘടിപ്പിച്ചത്. ബത്തേരി മാരിയമ്മന്‍ ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച് നഗരം ചുറ്റി ബത്തേരി ഗണപതി ക്ഷേത്രത്തിനു മുന്നിലാണ് നാമജപയാത്ര അവസാനിച്ചത്. പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളുമടക്കം ആയിരകണക്കിന് വിശ്വാസികള്‍ നാമജപയാത്രയില്‍ പങ്ക് ചേര്‍ന്നു. യാത്രയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ക്ഷേത്രം പ്രസിഡണ്ട് കെ.ജി ഗോപാലപിള്ള, അഡ്വ.പി.സി ഗോപിനാഥ്, എന്‍.എം വിജയന്‍, കെ.വി.ശശി, സുരേന്ദ്രന്‍ ആവത്താന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!