പ്രളയബാധിതര്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം ചെയ്തു
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി തവിഞ്ഞാല്‍ സംഗമം ഫാര്‍മേഴ്‌സ് ക്ലബ്ബും സി.എസ്.ടി.സഭയും തവിഞ്ഞാല്‍ പ്രദേശത്തെ പ്രളയ ദുരിതബാധിതര്‍ക്ക് ഫര്‍ണ്ണിച്ചറുകള്‍ നല്‍കിയാണ് ദുരിത ബാധിതരുടെ കൈത്താങ്ങായ് മാറിയത്. ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ ജോഷി വാളിപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ എല്‍സി ജോയി, ക്ലബ്ബ് ഭാരവാഹികളായ ജോസ് കൈനികുന്നേല്‍, മാത്യു കുഞ്ഞിപ്പാറ, പി.ടി.മാത്യു, അബ്രഹാം അയ്യാനിക്കാട്ട്, ഷൈജു കരിമ്പനാകുഴി, തുടങ്ങിയവര്‍ സംസാരിച്ചു. സി.എസ്.ടി സഭ ഇക്കഴിഞ്ഞ പ്രളയകാലത്ത് 10 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളും 8 ലക്ഷം രൂപയുടെ ഫര്‍ണ്ണിച്ചറുകളും വിതരണം ചെയ്യുകയുണ്ടായി.