കോളനികളിലെ കൊവിഡ് പ്രതിരോധം നെന്മേനിയില്‍ ‘ഊരുവലയം’ ആരംഭിച്ചു

0

ബത്തേരി:ആദിവാസി കോളനികളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതി ഊരുവലയം നെന്മേനിയില്‍ ആരംഭിച്ചു.കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി നേതൃത്വം നല്‍കും.ഇതിനായി ലഘുലേഖകള്‍, ചെറുവീഡിയോകള്‍ എന്നിവ തയ്യാറാക്കും.കോളനികളെ ചെറുക്ലസ്റ്ററുകളായി തിരിച്ച് ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കും.ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മലങ്കര വയല്‍ കോളനിയില്‍ പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനും ഇവര്‍ നേതൃത്വം നല്‍കും. സന്നദ്ധ സംഘടനകളെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് കോളനികളില്‍ മാസ്‌ക്കും സാനിറ്റൈസറും വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, സുജാത ഹരിദാസ്, ഗ്രാമപഞ്ചായത്തംഗം ദീപ ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ വിദ്യ, പി കെ വസന്തകുമാരി,അനില്‍ കോതേച്ചിക്കുടി, റയ്ഹാനത്ത്, ദിനേഷ് പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!