മീനങ്ങാടി: ചെമ്മണ്ണാം കുഴി സ്വദേശി മെഹ്റലിയുടെ മീനങ്ങാടി ടൗണിലുള്ള സ്ഥാപനത്തിന്റെ ചുമരുകള്‍ തകര്‍ത്ത് 150 കിലോ കുരുമുളകും, 10500 രൂപയും മോഷ്ടിച്ച അഞ്ചംഗ സംഘത്തെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. വാളവയല്‍ വട്ടത്താനി പുത്തന്‍വീട്ടില്‍ അബ്ദുള്‍കരിം (48),മൈലമ്പാടി അത്തിക്കടവ് പണിയ കോളനിയിലെ വിനു (29), സുനീഷ് (27) , ബിനീഷ് (20 ) ,കാട്ടിക്കുളം തൃശ്ശേലേരി മുള്ളംകൊല്ലി കോളനിയിലെ രാഹുല്‍ (24), എന്നിവരെയാണ് മോഷണവുമായി ബന്ധപ്പെട്ട് പിടികൂടിയത്.
പരാതി ലഭിച്ച് 16 ദിവസം പൂര്‍ത്തിയാവുന്നതിനിടെയാണ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സനല്‍രാജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സജീവന്, കുഞ്ഞി വാവ, സി പി .ഒ മാരായ ഫിറോസ്, യൂനുസ് എന്നിവരുടെ അന്വേഷണത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായത്.