അര്‍ബന്‍ബാങ്ക് അഴിമതി ആരോപണം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗംചേരും

0

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്ക് അഴിമതി ആരോപണം;പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യത. രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലെ പ്രശ്നമെന്നനിലയ്ക്ക് രാഹുല്‍ഗാന്ധിയും വിഷയം ഗൗരവമായി എടുത്തതായാണ് അറിവ്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ യോഗം ചേരും.സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ അഴിമതി ആരോപണം ഉയരുകയും തുടര്‍ന്ന് ഡിസിസി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടി ജില്ലാനേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്യാന്‍ അടുത്തദിവസം സംസ്ഥാനനേതാക്കള്‍ യോഗം ചേരുന്നുണ്ട്. ഇതിനുപുറമെ രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിന്റെ പ്രശ്നം എന്നനിലയ്ക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയിലും വിഷയം വന്നിട്ടുണ്ടന്നും അതിനാല്‍ വിഷയം ഗൗരവമായിത്തന്നെയാണ്പാര്‍ട്ടി എടുത്തിരിക്കുന്നതെന്നും കുറ്റക്കാര്‍ക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് ലഭിക്കുന്നവിവരം. ഡിസിസി നിയോഗിച്ച ഡിസിസി ജനറല്‍സെക്ട്രറി കെ ഇ വിനയന്‍ ചെയര്‍മാനായുള്ള മൂന്നംഗ കമ്മറ്റിമുമ്പാകെ നിയോജകമണ്ഡലം, മണ്ഡലം കമ്മറ്റികളുടേതായി 23 പരാതികളാണ് ബാങ്ക് നിയമനുവുമായി ബന്ധപ്പെട്ട് വന്നത്. ഈ പരാതികളിലിന്മേല്‍ അന്വേഷിച്ചാണ് മേല്‍ഘടകങ്ങള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!