പാചക വാതകം മുടങ്ങിയിട്ട് രണ്ടാഴ്ച; ദുരിതത്തിലായി ഉപയോക്താക്കള്‍

0

സുല്‍ത്താന്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച് പി ഗ്യാസ് ഏജന്‍സിയില്‍ നിന്നുമുളള പാചവാതക വിതരണമാണ് ആഴ്ചകളായി മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നൂറുകണക്കിന് ഉപയോക്താക്കളാണ് ഗ്യാസ് വിതരണം നിലച്ചതോടെ ദുരിതത്തിലായിരിക്കുന്നത്.ഫോണില്‍ ഏജന്‍സിയുമായി ബന്ധപ്പെടുമ്പോള്‍ അടുത്തദിവസം വരുമെന്ന് പറയുകയല്ലാതെ വരുന്നില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നു.ഈ സാഹചരത്തില്‍ എത്രയും പെട്ടന്ന് ഗ്യാസ് വിതരണം ചെയ്യാനുള്ള നപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

സുല്‍ത്താന്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ള പാചക വിതരണം മുടങ്ങിയതാണ് ഉപയോക്താക്കളെ വലച്ചിരിക്കുന്നത്. ബത്തേരി നഗരസഭയിലെ ചെതലയം, ചേനാട് പ്രദേശത്ത് പാചക വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച ആഴ്ചയായി. ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ദിവസവും ഓട്ടോറിക്ഷ വിളി്ച്ചാണ് കാലിഗ്യാസ് സിലിണ്ടുറുമായി ചേനാട്, ചെതലയം ടൗണുകളിലെത്തി കാത്തുനില്‍ക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം വരെ കാത്തുനിന്നിട്ട് നിരാശരമായി മടങ്ങേണ്ട അവസ്ഥയുമാണ്. കൃത്യമായ മറുപടിപോലും ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്നും ലഭിക്കുന്നില്ലന്നും എത്രയും പെട്ടന്ന് ഇതിനുപരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം മൈസൂരുവില്‍ നിന്നും പാചകവാതകം എത്താനുള്ള കാലതാമസമാണ് നിലവില്‍ നേരിടുന്ന പ്രതിസന്ധിക്കുകാരണമെന്നും ചൊവ്വാഴ്ചമുതല്‍ പാചക വിതരണം കൃത്യമായി നടക്കുമെന്നുമാണ് ഏജന്‍സി അധികൃതര്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!