കൊവിഡ് മാനദണ്ഡങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി കുഞ്ഞുമുഹമ്മദ്. വ്യാപാരസ്ഥാപനങ്ങളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കൊവിഡില്ലെന്ന് തെളിയിക്കുന്ന രേഖയോ, വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖയോ കൈയ്യില്‍ കരുതണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പോക്കറ്റില്‍ കുത്തിപ്രതിഷേധിച്ചത്.
കൊവിഡ് ഇളവുകളില്‍ സര്‍ക്കാര്‍ നിലവില്‍ കൊണ്ടുവന്നിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കെതിരെയാണ് സമൂഹ്യപ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കച്ചവടസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കൊവിഡില്ലന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ രേഖയോ, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തതിന്റെ രേഖയോ കൈയ്യില്‍ കരുതണമെന്നാണ് ഉത്തരവ്. ഇതിനെതിരെയാണ് വാസ്‌കിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പോക്കറ്റില്‍ കുത്തി ഇദ്ദേഹം പ്രതിഷേധിച്ചത്. ചേനാട് ടൗണിലെത്തിയായിരുന്നു പ്രതിഷേധം. ഈ പ്രതിസന്ധികാലഘട്ടത്തില്‍ അപ്രായോഗികമായ നിയമങ്ങള്‍ ജനങ്ങളുടെ മേല്‍അടിച്ചേല്‍പ്പിച്ച് പിഴയിടുന്ന നിയമത്തിനെതിരെയാണ് താന്‍പ്രതിഷേധിക്കുന്നതെന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്. വേറിട്ട പ്രതിഷേധങ്ങള്‍ നടത്തിയും സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തും ശ്രദ്ദേയനായ വ്യക്തിയാണ് കുഞ്ഞുമുഹമ്മദ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post