പുല്‍പ്പള്ളി ലയണ്‍സ് ക്ലബിന്റെ ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്ത് ടീം മിഷന്‍ സുല്‍ത്താന്‍ ബത്തേരി എന്നിവരുടെ സഹകരണത്തോടെ പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസി തമ്പി സിന്ദു ,വി.ആര്‍ ജയപ്രകാശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ശോഭന സുകു,മത്തായി ആതിര, തോമസ്.എ.സി, വി.ജി ജയകുമാര്‍, എന്നിവര്‍ സംസാരിച്ചു
.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.