വീടിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക്

0

തിരുനെല്ലി: മരം കടപുഴകി വീടിന് മുകളിലേക്ക് വിണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പോത്തുമൂല അയ്യപ്പന്‍മൂല കോളനിയിലെ അമ്മു (56) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വീടിന് സമീപത്തുള്ള ഉണങ്ങിയ വീട്ടിമരം കടപുഴകി വീണത്.

വീടിന്റെ അടുക്കളയും ശുചിമുറിയും പൂര്‍ണ്ണമായും തകര്‍ന്നു. ഈ സമയം വീടിനുള്ളിലുണ്ടായിരുന്ന വീട്ടമ്മയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഏറെ കാലമായി ഉണങ്ങി നില്‍ക്കുകയായിരുന്ന ഈ മരം ശക്തമായ കാറ്റ് വീശിയതോടെയാണ് കടപുഴകി വീണത്. അപകട ഭീഷണിയായതിനാല്‍ മരം മുറിച്ചു മാറ്റാന്‍ അധികൃതരെ നേരത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. പരിക്കേറ്റ വീട്ടമ്മയെ നാട്ടുകാര്‍ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!