ഡല്‍ഹിസമരത്തിന് എല്‍ ജെ ഡി യുടെ ഐക്യദാര്‍ഢ്യം

0

ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ജെ ഡി സംസ്ഥാന വ്യാപകമായി നടത്തിയ ഐക്യദാര്‍ഢ്യ സദസ്സ് ജില്ലയിലും നടന്നു

എല്‍ ജെ ഡിയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം സംസ്ഥാനവ്യാപകമായി നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ ഐക്യദാര്‍ഢ്യ സദസ്സിന്റെ ഭാഗമായി മാന്തവാടിയിലും ഐക്യദാര്‍ഢ്യ സദസ്സും സ്മരണാജ്വലയും നടത്തി. അനില്‍ രാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ: ഗോകുല്‍ദേവ് ഉത്ഘാടനം ചെയ്തു. ജയചന്ദ്രബോസ്, ബേബി കാട്ടിക്കുളം , എംപി ജോസഫ്,സുകുമാര്‍ എടവക തുടങ്ങിയവര്‍ പ്രസംഗിച്ചു

 


കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ട് മാസമായി ഡല്‍ഹിയില്‍ സമരം നടത്തി വരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ എല്‍ജെഡി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സമരം നടത്തി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമരത്തില്‍ പങ്കെടുക്കുന്ന അവസരത്തില്‍ 550-ഓളം പേര്‍ ജീവത്യാഗം വരിച്ച കര്‍ഷകര്‍ക്ക് സ്മരണ ജ്വാല തെളിയിച്ച് കൊണ്ടാണ് സമരം ആരംഭിച്ചത്.എല്‍ ജെ ഡി ജില്ലാ പ്രസിഡണ്ട് കെ.കെ.ഹംസ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട ഡി.രാജന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ജോര്‍ജ്ജ് പോത്തന്‍ മുഖ്യ പ്രഭാഷണം നടത്തി. യു. എ.ഖാദര്‍ ,കെ.പ്രകാശന്‍, കെ.ബി.രാജേന്ദ്രന്‍, കെ.കെ.വത്സല ,സി.കെ.നൗഷാദ്, കുരുണിയന്‍ നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം നടത്തി.

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വെള്ളമുണ്ടയില്‍ ഐക്യദാര്‍ഢ്യ ജ്വാല തെളിയിച്ചു. യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി ഷബീറലി വെള്ളമുണ്ട ഉദ്ഘാടനംചെയ്തു, വി കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു, മനോജ് നടക്കല്‍, സി വി സ്റ്റീഫന്‍ , സി തോമസ്, സുരേഷ് കൂവണ ആണ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!