ടോക്യോ ഒളിമ്പിക്‌സ്: ഗുസ്തി ഫൈനലില്‍ രവികുമാര്‍ പൊരുതിത്തോറ്റു; റഷ്യയുടെ ലോക ചാമ്പ്യന് സ്വര്‍ണം

0

ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് തോല്‍വി. റഷ്യന്‍ താരം സൗര്‍ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാര്‍ കീഴടങ്ങിയത്. രണ്ട് തവണ ലോക ചാമ്പ്യന്‍ 2 പോയിന്റിനു മുന്നിലെത്തിയ റഷ്യന്‍ താരത്തിനിനെതിരെ 2 പോയിന്റുകള്‍ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തില്‍ രണ്ട് പോയിന്റുകള്‍ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിന്റുകള്‍ക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തില്‍ യുഗുയേവ് ഒരു പോയിന്റ് കൂടി നേടി ലീഡ് വര്‍ധിപ്പിച്ചു. മത്സരത്തിലേക്ക് തിരികെവരാന്‍ രവി കുമാര്‍ ശ്രമിച്ചെങ്കിലും രണ്ട് പോയിന്റുകള്‍ കൂടി നേടിയ റഷ്യന്‍ താരം അഞ്ച് പോയിന്റ് ലീഡ് നേടി കളിയില്‍ ആഥിപത്യം നേടി. എന്നാല്‍ തിരികെവന്ന രവി 2 പോയിന്റുകള്‍ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളില്‍ രവി കുമാര്‍ ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും റഷ്യന്‍ താരത്തിന്റെ പ്രതിരോധം ഭേദിക്കാനായില്ല.

സെമിഫൈനലില്‍ ഇന്ത്യയുടെകസാക്കിസ്ഥാന്‍ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്. 9-1 എന്ന നിലയില്‍ പിന്നിലായിരുന്ന രവി കുമാര്‍ തിരികെ വന്ന് സ്‌കോര്‍ 9-7 എന്ന നിലയിലെത്തിച്ചു. അവസാന മിനിട്ടില്‍ എതിരാളിലെ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാര്‍ സെമിയിലെത്തിയത്.

അതേസമയം, ടോക്യോ ഒളിപ്പിക്‌സ് വനിതകളുടെ ഗുസ്തി മത്സരത്തിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിനേഷ് ഫോഗട്ട് തോറ്റു. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്.

ആദ്യ റൗണ്ടില്‍ സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 53 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം. സ്വീഡന്റെ സോഫിയ മഗദലേനയെ 7-1 ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിലെത്തിയത്. വിനേഷിന്റെ അറ്റാക്കിലും ഡിഫന്‍സിലും പതറിപ്പോയ സോഫിയ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പോലും കാണിച്ചില്ല.

എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനേസയോട് ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് തോല്‍ക്കേണ്ടി വന്നു.

Leave A Reply

Your email address will not be published.

error: Content is protected !!