കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത; വ്യാപാരിയുടെ വേറിട്ട പ്രതിഷേധം
കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പനമരത്ത് വ്യാപാരിയുടെ വേറിട്ട പ്രതിഷേധം.കടയുടമ ആറങ്ങാടന്‍ നാസറാണ് ഒറ്റയാള്‍ പോരട്ടവുമായി രംഗത്തെത്തിയത്. കടയ്ക്ക് മുമ്പില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി ഇന്ന് രാവിലെ മുതല്‍ നില്‍പ്പ് സമരം നടത്തുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കടയുള്ള ഭാഗം കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടതാണെന്ന് പറഞ്ഞ് രാവിലെ കടയടക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് കടതുറന്ന് പ്രതിഷേധമെന്നോണം നില്‍പ്പ് സമരം നടത്തുന്നത്.
പനമരം ടൗണിന്റെ ഒരു ഭാഗം 12 ഉം മറുഭാഗം 10 ഉം വാര്‍ഡില്‍ ഉള്‍പെട്ടതാണ്. ഇദ്ദേഹത്തിന്റെ കടയ്ക്ക് മറുപുറത്ത് ഉള്ള 10-ാം വാര്‍ഡിലെ കടകള്‍ തുറക്കുകയും റോഡിന്റെ ഇപ്പുറമുള്ള 12-ാം വാര്‍ഡിലെ കടകള്‍ പൂട്ടുകയും ചെയ്യുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്ന് നാസര്‍ ചോദിക്കുന്നു.