ശരണമന്ത്ര യാത്ര നടത്തി
ശബരിമല കോടതി വിധി പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് ശരണ മന്ത്രയാത്ര നടത്തി ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്ര ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ഉദ്ഘാടനം ചെയ്തു. പുനത്തില്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ജി നായര്‍, എം രജീഷ്, എ. ശ്രീനിവാസന്‍, കെ. വേണു ഗോപാല്‍, കെ. ജയേന്ദ്രന്‍, എം.കെ ജോര്‍ജ് മാസ്റ്റര്‍, പുനത്തില്‍ രാജന്‍, ശ്യാമള ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.