ജില്ലയില്‍ ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കാതെ വിചിത്രമായ കണക്കുകള്‍ കൊണ്ട് നുണ പറയുന്ന വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീഖ് ടി, സെക്രട്ടറിമാരായ ദില്‍ബര്‍ സമാന്‍ ഈ.വി, മുസ്ഫിറ ഖാനിത, ജില്ലാ കമ്മറ്റി അംഗങ്ങളയ ഫര്‍ഹാന്‍ എ സി, ബിന്‍ഷാദ് പി, ഷിഫ സി.ടി എന്നിവര്‍ പങ്കെടുത്തു.