ഉപജീവനമാര്‍ഗമൊരുക്കി നാഷണല്‍ സര്‍വീസ് സ്‌കീം

0

പൂതാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്ലക്കൊല്ലി കോളനിയില്‍ ചവിട്ടി വിപണന യൂണിറ്റിന്റെ ഉദ്ഘാടനവും ,പഠനവീട്ടിലെ കുട്ടികള്‍ക്കായി ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി.
ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ഉപജീവനം പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ് കോളേരി എന്‍.എസ്.എസ് യൂണിറ്റ് ചവിട്ടി നിര്‍മ്മാണ പരിശീലനം നടത്തിയതിന്റെ തുടര്‍ പ്രവര്‍ത്തനമായാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരന്‍ അധ്യക്ഷനായി.

എന്‍.എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാല്‍ കെ.എസ് മുഖ്യാതിഥിയായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആശാരാജ് പ്രവര്‍ത്തന പദ്ധതി വിശദീകരണം നടത്തി. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോഷി. സി.കെ, കോളേരി എന്‍.എന്‍.ഡി പി ശാഖാ യോഗം സെക്രട്ടറി രാമ ചന്ദ്രന്‍ എം.കെ, ഊരുമൂപ്പന്‍ ബാബു ഇ.കെ. എന്‍.എസ്.എസ് വോളന്റിയര്‍മാരായ അജയ് സുരേഷ്, അനുശ്രീ . സി.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുബ്രഹ്‌മണ്യദാസ്.പി.വി സ്വാഗതവും വനനാട് ചവിട്ടി നിര്‍മാണ യൂണിറ്റ് സെക്രട്ടറി മഞ്ജുഷ എ.ബി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!