വീടിനുള്ളില്‍ സൂക്ഷിച്ച 102 കിലോ കഞ്ചാവ് പിടികൂടി;കഞ്ചാവ് മറ്റൊരാള്‍ സൂക്ഷിക്കാന്‍ തന്നെതെന്ന് വീട്ടുടമ.
ബത്തേരി വട്ടത്തിമൂലയിലെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നൂറ് കിലോയിലേറെ കഞ്ചാവ് ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ വട്ടത്തിമൂല കോളനിയിലെ കെ.കൃഷ്ണന്‍കുട്ടിയെ(51) പോലീസ് അറസ്റ്റ് ചെയ്തു.കിടപ്പ് മുറിക്കുള്ളില്‍ കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.അഞ്ച് ബാഗുകളിലും,മൂന്ന് ചാക്കിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനയില്‍ 102 കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്.രണ്ട് കിലോയുടെ 48 പായ്ക്കുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഇന്ന് വൈകുന്നേരം ഏഴു മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ആന്റി നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. വി. രജികുമാറിന്റെയും, ബത്തേരി എസ്.ഐ. എം. അബ്ബാസ് അലിയുടെയും നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍നിന്നും കഞ്ചാവിന്റെ വന്‍ശേഖരം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നും മൊത്തവിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് നിഗമനം.പിടിച്ചെടുത്ത കഞ്ചാവ്, മറ്റൊരാള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നും, ഇതിന് പ്രതിഫലമായി പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞതായുമാണ് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞതെന്നുമാണ് വിവരം.
വലിയതോതിലുള്ള കഞ്ചാവ് ശേഖരം പിടിച്ചെടുത്തതോടെ ഡി.വൈ.എസ്.പി.മാരുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.