വാക്‌സിന്‍ ലഭിച്ചില്ല വാക്‌സിനേഷന്‍ ക്യാമ്പ് മുടങ്ങി
മാനന്തവാടി നഗരസഭ ടൗണ്‍ ഡിവിഷന്‍, പെരുവക ഡിവിഷന്‍ എന്നിവ കേന്ദ്രീകരിച്ച് രണ്ട് ക്യാമ്പുകളിലായി ഇന്ന് വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിക്കുകയും അവസാന നിമിഷം വാക്‌സിന്‍ ഇല്ലെന്ന മറുപടി അധികൃതരില്‍ നിന്ന് ലഭിച്ചത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിച്ചതായി സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: സിന്തു സെബാസ്റ്റ്യന്‍ പറഞ്ഞു.
വാര്‍ ഡു കളില്‍ താമസിക്കുന്നവര്‍, വ്യാപാര സ്ഥാപന ഉടമകള്‍, ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായി മുഴുവന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും, രണ്ട് ഡിവിഷനുകളിലും വാക്‌സിന്‍ ആവശ്യമുള്ളവരെ ഫോണില്‍ ബന്ധപ്പെട്ടുകയും ചെയ്തിരുന്നതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.ദിവസങ്ങളായി ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയിരുന്ന എല്‍ എഫ് യു പി സ്‌കുളില്‍ നടത്തിയിരുന്ന വാക്‌സിനേഷനും മുടങ്ങി,അതെ സമയം ജില്ലയിലെ മറ്റ് രണ്ട് നഗരസഭകളില്‍ 3000 വീതവും, ചില പഞ്ചായത്തുകളില്‍ പോലും 2000 വീതം വാക്‌സിന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മാനന്തവാടി നഗരസഭയെ മാത്രം അവഗണിച്ചത് ജില്ലാ ഭരണകൂടത്തിലും, ആരോഗ്യ വകുപ്പിലും ഉണ്ടായ രാഷ്ട്രിയ സമ്മര്‍ദ്ദങ്ങളാണെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്