പോലീസ് രക്തസാക്ഷിത്വ ദിനം ആചരിച്ചു
പോലീസ് സ്റ്റേഷനുകളില്‍ രക്തസാക്ഷി അനുസ്മരണവും പ്രത്യേക പരേഡും നടന്നു. ആദ്യമായാണ് സംസ്ഥാനത്ത് സ്റ്റേഷനുകളില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 7.55നായിരുന്നു ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ രാജ്യത്ത് രക്തസാക്ഷിത്വം വരിച്ച സേനാംഗങ്ങള്‍ക്കായാണ് അനുസ്മരണ ചടങ്ങുകളും പ്രത്യേക പരേഡും നടന്നത്. മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഡി.വൈ.എസ്.പി – കെ.എം. ദേവസ്യ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് സല്യൂട്ട് സ്വീകരിച്ചു. ജില്ലയിലെ 16 പോലീസ് സ്റ്റേഷനുകളിലും എ.ആര്‍ ക്യാമ്പിലും ഇത്തരത്തില്‍ അനുസ്മരണ ചടങ്ങും പരേഡും നടന്നു.