വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. റാഡ് റീ ടാര്‍ ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് വാഹന ഗതാഗതം ദുഷ്‌കരമായ ഭാഗങ്ങളില്‍ താല്‍ക്കാലികമായി കുഴിയടച്ച് പ്രശ്നം പരിഹരിച്ചു.തേറ്റമല ഇന്റിയേരിക്കുന്ന് വെള്ളമുണ്ട റോഡ് റീ ടാറിങ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞത് വയനാട് വിഷന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് അംഗം പി പി മൊയ്തീന്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടുകയും മഴ മാറിയാല്‍ ഉടന്‍ ഈ ഭാഗത്ത് റീ ടാര്‍ ചെയ്യുമെന്നും കരാറുകാരന്‍ പറഞ്ഞു.
റോഡില്‍ കല്‍വര്‍ട്ട് ഉള്ള ഭാഗത്ത് പൂര്‍ണ്ണമായും തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കിയാണ് മാസങ്ങള്‍ക്ക് മുന്‍പ് ഈ റോഡ് റീ ടാര്‍ ചെയ്തത്.