വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ സമരം നടത്തി. ജില്ലാ സെക്രട്ടറി വി.കെ. തുളസിദാസ് സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ടി.രത്‌നാകരന്‍ സമരത്തില്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.പ്രേഷിന്ത്, പി.കെ. സിദ്ധീഖ്, പി.ജെ.ജോസ് എന്നിവര്‍ സംസാരിച്ചു.കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുക ,വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6 മാസത്തേക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരികള്‍ക്കും അടിയന്തിരമായി വാക്‌സിന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
Sign in
Sign in
Recover your password.
A password will be e-mailed to you.