കല്‍പ്പറ്റ വില്ലേജ് ഓഫീസും പ്രസ്സ് ക്ലബ് പരിസരവും ശുചീകരിച്ചു.
കല്‍പ്പറ്റ വില്ലേജ് ഓഫീസിലും പ്രസ്സ് ക്ലബ് പരിസരവും കല്‍പ്പറ്റ യൂത്ത് കെയര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിക്കുകയും അണു നശീകരണം നടത്തുകയും ചെയ്തു.ദിവസവും നൂറു കണക്കിനാളുകള്‍ വന്നു പോകുന്ന കല്‍പ്പറ്റ വില്ലേജ് ഓഫീസിലെ ജീവനക്കാരന് ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി വില്ലേജ് പരിസരം വൃത്തിയാക്കാനും അണു നശീകരണം നടത്താനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീര്‍ ഇത്തികല്‍ നേതൃത്വം നല്‍കി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രേന്‍, ഡിന്റോ ജോസ്, ഹര്‍ഷല്‍ കൊന്നാടന്‍, ഷബ്നാസ് തന്നാനി, കെ രാജന്‍, സുമേഷ് മുണ്ടേരി , ഡിറ്റോ ജോസ്, ഷമീര്‍ എമിലി, ഷാജി പുത്തൂര്‍ വയല്‍ ഷൈജു ചുഴലി എന്നിവര്‍ പങ്കെടുത്തു